49-ാം കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ സൗത്ത് ബ്രാഞ്ച് വാർഷിക സമ്മേളനത്തിന് സമാപനം: യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കണ്ണൂർ:കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ സൗത്ത് ബ്രാഞ്ച് 49-ാംമത് വാർഷിക സമ്മേളനം എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി അംഗം അഡ്വ: വി.പി അബ്ദുൽ റഷീദ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ രജീഷ് അണിയാരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ കെകെ രാജേഷ് ഖന്ന മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ്‌ കെവി മഹേഷും, യാത്രയായപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി എംപി ഷനിജ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന നേതാക്കളായ അബ്‌ദുൾ റഷീദ്, ഉണ്ണികൃഷ്ണൻ, നന്ദനൻ, അഷ്‌റഫ്‌ മമ്പറം, ജില്ല സെക്രട്ടറി സത്യൻ വി സി, ജോയിന്റ് സെക്രട്ടറി എം എൻ ലക്ഷ്മണൻ, ശ്രീമതി ജയശ്രീ, മെറിൻ സെലീന, ഷെൽജ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ ആയിപ്രസിഡന്റ്‌നൗഷാദ് ചേരിക്കൽ,സെക്രട്ടറി ഷിനു കെസി,ട്രഷറർ രാജീവൻ കെ പി,വനിതഫോറം കൺവീനർ ഷെൽജ,
എന്നിവരെ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

spot_img

Related Articles

Latest news