ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ 2024- ലെ കലണ്ടർ പ്രകാശനം ചെയ്തു.

റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി. കെ.പി.എ )2024- ലെ കലണ്ടർ പ്രകാശനം ചെയ്തു. റോയൽ സ്പൈസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റിയാദിലെ ജീവകാരുണ്യ സാമൂഹിക പ്രവർത്തകനും സംഘടനാ രക്ഷാധികാരിയുമായ ഗഫൂർ കൊയിലാണ്ടി പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ മജീദ് പൂളക്കാടിക്ക് കലണ്ടർ നൽകികൊണ്ട് പ്രകാശ ചടങ്ങ് നിർവ്വഹിച്ചു. ചടങ്ങിൽ അംഗങ്ങൾക്ക് ക്രിസ്തുമസ്,പുതുവത്സരാശംസകൾ നേർന്നു.

സെക്രട്ടറി രാജേഷ് ഉണ്ണിയാട്ടിൽ, രക്ഷാധികാരി നിഹാസ് പാനൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷെരീഫ് തട്ടതാഴത്ത്,ബൈജു ആൻഡ്രൂസ്,അഷ്റഫ് പള്ളിക്കൽ,ഷാനവാസ്‌ വെംബ്ലി,അനീഷ് കെടി എന്നിവർ സന്നിഹിതരായി.

spot_img

Related Articles

Latest news