തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ഡോ.കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. നിലവിൽ കിഫ്ബിയുടെ സിഇഒ ആയി പ്രവർത്തിക്കുകയാണ്. കിഫ്ബിയുടെ സി.ഇ.ഓ ആയി അദ്ദേഹം തുടരും. കിഫ്ബി അഡീഷനൽ സിഇഒ ആയി സത്യജിത്ത് രാജയെ നിയമിച്ചു.
1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. കെ എം എബ്രഹാം. കേരള സർവകലാശാലയിൽനിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെകും കാൺപൂർ ഐഐടിയിൽനിന്ന് എംടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗന്‍ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. 2008 മുതൽ 2011വരെ സെബി അംഗമായിരുന്നു.