സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ലക്ഷദ്വീപ് ബിജെപി ജനറൽ സെക്രട്ടറി

 

ലക്ഷദ്വീപിൽ ഭീകരപ്രവർത്തനം നടക്കുന്നുണ്ടെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ  സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ലക്ഷദ്വീപ് ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം. അതെ സമയം അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തകള്‍ വന്നതായി കെ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാണ്. ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീംലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

spot_img

Related Articles

Latest news