ന്യൂഡൽഹി: ഡല്‍ഹി സര്‍വകലാശാല ഫെബ്രുവരി ഒന്നു മുതല്‍ തുറക്കും. അവസാന വര്‍ഷ വിദ്യാര്‍ഥികളോട് മാത്രമാണ് കോളജുകളില്‍ മടങ്ങിയെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഡല്‍ഹി സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളുടെ മേധാവികളും ഡിയു സര്‍വകലാശാല അഫിലിയേഷനുള്ള കോളജുകളുടെ പ്രിന്‍സിപ്പല്‍മാരും പങ്കെടുത്ത ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
വിവിധ ബാച്ചുകളായാണ് വിദ്യാര്‍ഥികളെ തിരികെയെത്തിക്കുക. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഡല്‍ഹി സര്‍വകലാശാല അടച്ചത്.