സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന മിന്ത്രയുടെ ലോഗോ മാറ്റി

 

ന്യൂഡൽഹി: ഓൺലൈൻ വസ്ത്രവ്യാപാര കമ്പനിയായ മിന്ത്ര ബ്രാൻഡിന്റെ ലോഗോയിൽ മാറ്റം വരുത്തി. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് നിലവിലെ ലോഗോ എന്ന പരാതിയെ തുടർന്നാണ് മിന്ത്രയുടെ തീരുമാനം.

ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബർ 20ന് മുംബൈ അവേസ്ത ഫൗണ്ടേഷന്റെ പ്രവർത്തകയായ നാസ് പട്ടേലാണ് മുംബൈ സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകിയത്.

നിലവിൽ വെബ്സൈറ്റ് ലോഗോയിൽ കമ്പനി മാറ്റംവരുത്തിയിട്ടുണ്ട്. മൊബൈൽ ആപ്പ്, പാക്കിങ് മെറ്റീരിയൽ ഉൾപ്പെടെയുള്ള മിന്ത്രയുടെ എല്ലാ പ്ലാറ്റ്ഫോമുകളിലേയും ലോഗോയിൽ ഉടൻ മാറ്റംവരുത്തുമെന്നാണ് റിപ്പോർട്ട്.

spot_img

Related Articles

Latest news