പാതയോരത്ത്​ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍

​തിരുവനന്തപുരം: കവടിയാര്‍ ടെന്നിസ്​ ക്ലബ്​ എന്‍ക്ലേവില്‍നിന്ന്​ ഭഗവതി നഗറിലേക്ക്​ പോകുന്ന വഴിവക്കില്‍ മാലിന്യം തള്ളുന്നത്​ പരിസരവാസികള്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. ഇതുമൂലം പരിസരത്ത്​ തെരുവുനായ​ ശല്യം രൂക്ഷമാണ്​.

കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍മാരും നിലവിലെ കൗണ്‍സിലറും ഏറെ​ വി. ഐ. പി കളും താമസിക്കുന്ന പ്രദേശമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന്​ ആക്ഷേപമുണ്ട്​. പ്രഭാത സവാരിക്കിറങ്ങുന്നവരെ തെരുവുനായ്​ക്കള്‍ ആക്രമിക്കുന്നതും പതിവാണെന്ന്​ നാട്ടുകാര്‍ പറയുന്നു​.

തെരഞ്ഞെടുപ്പ്​ കാലമായിരുന്നതിനാല്‍ നഗരത്തില്‍ പലയിടത്തും മാലിന്യനീക്കം കാര്യക്ഷമമായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ്​ നഗരത്തി​ന്റെ മുക്കിലും മൂലയിലും മാലിന്യം തള്ളുന്നത്​. മഴ ശക്തമായതോടെ മാലിന്യം റോഡിലേക്ക്​ ഒലിച്ചിറങ്ങി ആരോഗ്യപ്രശ്​നങ്ങള്‍ക്കും കാരണമാകുന്നു.

spot_img

Related Articles

Latest news