ഫുകുഷിമ : 2011 ലെ സുനാമി ഉണ്ടായതിനു 10 വര്ഷം തികയാൻ ആഴ്ചകൾ ബാക്കി നിൽക്കെ ഇന്ന് വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് ഒരു ഭൂചലനം ഉണ്ടായി. ഏകദേശം 10 ലക്ഷം വീടുകൾ വിദ്യുച്ഛക്തി വിച്ഛേദിക്കപ്പെട്ടിരിക്കയാണ്.
2011 മാർച്ച് 11 നായിരുന്നു ലോകത്തെ നടുക്കിയ സുനാമി ജപ്പാനിൽ ഉണ്ടായതു. ഏകദദേശം 18000 ജീവനുകൾ നഷ്ടപ്പെടുകയും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ടായിരുന്നു. ഫുകുഷിമ ന്യുക്ലിയർ പവർ പ്ലാന്റ് പൂർണമായും തകരുകയും ചെയ്തിരുന്നു. സുനാമി ഉണ്ടായ അതെ എപ്പിസെന്ററിൽ തന്നെയാണ് ഇപ്പോഴത്തെയും ഭൂചലനം . സുനാമി സാധ്യത ഇപ്പോൾ കണക്കാക്കപ്പെട്ടിട്ടില്ല .