ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഭൂകമ്പത്തെപ്പറ്റി പ്രതികരിച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഭൂമി കുലുങ്ങിയപ്പോള്‍ താന്‍ ഒരു ബ്ലാങ്കറ്റെടുത്ത് പുറത്തേക്ക് ഓടി എന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. 2005ലെ ഭൂകമ്പത്തിനു ശേഷം ഇത്ര ശക്തമായ ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘2005ലെ ഭൂകമ്പത്തിനു ശേഷം എന്നെ വീട്ടില്‍ നിന്ന് പുറത്തിറക്കാന്‍ മാത്രം ശക്തിയുള്ള ഒരു ഭൂകമ്പം ഇതായിരുന്നു. ഒരു ബ്ലാങ്കറ്റും എടുത്ത് ഞാന്‍ ഓടി. ഫോണ്‍ എടുക്കാന്‍ ഞാന്‍ മറന്നു. അതുകൊണ്ട് തന്നെ തറ കുലുങ്ങുമ്ബോള് ‘ഭൂകമ്പം’ എന്ന് ട്വീറ്റ് ചെയ്യാന്‍ എനിക്കായില്ല.’- അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
2005ല്‍ പാകിസ്താനിലുണ്ടായ ഭൂമികുലുക്കത്തെപ്പറ്റിയാണ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തില്‍ ജമ്മു കശ്മീര്‍ വിറച്ചിരുന്നു.