വൈപ്പിന്‍ പശ്ചാത്തലത്തില്‍ ‘പത്രോസിന്റെ പടപ്പുകള്‍’

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ചേര്‍ന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

മരക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിനോയ് പൗലോസാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിയ്ക്കുന്നത്.വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍, സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകന്‍ എന്നിവരും പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

spot_img

Related Articles

Latest news