മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു.

തിരുവനന്തപുരം: മാതൃഭൂമി ചാനലില്‍ അഴിച്ചു പണി. ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു. രാജി മാതൃഭൂമി മാനേജ്‌മെന്റും അംഗീകരിച്ചു.

 

മാതൃഭൂമി ന്യൂസ് തുടങ്ങിയതു മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് ഉണ്ണി ബാലകൃഷ്ണന്‍. വ്യക്തിപരമായ കാര്യങ്ങളാണ് ഉണ്ണിയുടെ രാജിയ്ക്ക് പിന്നില്‍. മാതൃഭൂമിയിലെ പ്രൈംടൈം ചര്‍ച്ചകളിലെ അവതാരകനായ വേണു ബാലകൃഷ്ണന്‍, ഉണ്ണിയുടെ സഹോദരനാണ്.

 

ഉണ്ണിക്ക് പകരമായി മാതൃഭൂമി ചാനലിനെ നയിക്കാന്‍ മീഡിയാ വണ്‍ ചാനലിന്റെ എഡിറ്ററോറിയല്‍ തലവനായ രാജീവ് ദേവരാജ് എത്തുമെന്നാണ് സൂചന

spot_img

Related Articles

Latest news