ദുബായിൽ ഈദ് ഗാഹുകളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി

 

ദുബൈ : ഈ വർഷം പെരുന്നാൾ നമസ്കാരം പള്ളികളിലും ഈദ് ഗാഹുകളിലും വച്ച് നടത്താൻ ദുബായ് ഭരണകൂടം അനുമതി നൽകി. ദുബൈ മതകാര്യയ വകുപ്പാണ് കോവിഡ് നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്.

കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വർഷം പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെയായിരുന്നു നിർവഹിച്ചിരുന്നത്. രാവിലെ 5 .22 നു ആയിരിക്കും നമസ്കാരം. നമസ്കാരാനന്തരം പള്ളികളും ഈദ് ഗാഹുകളും അടച്ചിടും. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും നമസ്കാരം നിർവഹിക്കുക

spot_img

Related Articles

Latest news