ഖത്തർ അമീർ ഇന്ന് വൈകുന്നേരം ജിദ്ദ യിലെത്തും

വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസഊദ് രാജാവിന്റെ ക്ഷണപ്രകാരം  ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് ജിദ്ദ യിലെത്തും.

സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവുമായും , ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരനുമായും ഔദ്യോഗിക ചർച്ചകൾ നടത്തും. കൂടാതെ അമീറിനൊപ്പം ഉള്ള പ്രതിനിധി സംഘവും സൗദി അറേബിയയിലെ പ്രതിനിധികളും തമ്മിൽ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്യും.

ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്

spot_img

Related Articles

Latest news