റിയാദ്: ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുമെന്ന് സൗദി സുപ്രീം കോർട്ട്.അതോടൊപ്പം യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ അടക്കം ബുധനാഴ്ചയാണ് പെരുന്നാൾ. എന്നാൽ ഒമാനിൽ ഇന്നായിരിക്കും പ്രഖ്യാപനം ഉണ്ടാവുക.സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന് വ്രതം മാര്‍ച്ച് 11നായിരുന്നു തുടങ്ങിയത്.
നഗ്ന നേത്രങ്ങള്‍ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി കണ്ടാല്‍ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു ജനങ്ങള്‍ക്ക് നല്കിയ നിർദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണത്തിനുള്ള സൗകര്യം ചെയ്തിരുന്നെങ്കിലും എവിടെയും ഇന്നലെ മാസപ്പിറവി ദൃശ്യമായില്ല.