തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28നാണ് വോട്ടെടുപ്പ്.സെപ്റ്റംബര്‍ 29ന് ഫലപ്രഖ്യാപനം നടക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കും. ഇതോടെ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് (ചൊവ്വാഴ്ച) മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സെപ്റ്റംബര്‍ 10 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 11നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണ്.
എറണാകുളം, കോഴിക്കോട് ജില്ലകളിലെ രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകളിലേക്കും തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ മൂന്ന് മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയും ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമാകും.

