ജീവന്മരണ പോരാട്ടം – പുതിയ പ്രചാരണ തന്ത്രങ്ങളുമായി ബിജെപി

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജീവൻ മരണ പോരാട്ടത്തിനൊരുങ്ങുകയാണ് ബിജെപി. പ്രവർത്തകർ മുഴുവൻ ഫീൽഡിൽ ഇറങ്ങി പ്രവർത്തിക്കണമെന്നാണ് പാർട്ടി നിർദ്ദേശം. കേരളത്തിലെ പ്രതീക്ഷയുള്ള 25 മണ്ഡലങ്ങൾ എങ്കിലും കാര്യമായി ഫീൽഡിൽ ഇറങ്ങി പ്രവർത്തിക്കണമെന്നാണ് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി നിർദ്ദേശം.

എല്ലാ മണ്ഡലങ്ങളിലും മറ്റു പാർട്ടികൾക്കും ഒരു പടി കൂടി മുൻപിൽ പ്രചാരണത്തിൽ എത്താനുള്ള ശ്രമങ്ങൾ ആണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജന ക്ഷേമ പരിപാടികളെ കുറിച്ച് വിശദമായി കുടുംബങ്ങളെ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.

കേന്ദ്ര സർക്കാർ കർശനമായ നിർദ്ദേശം കൂടി നൽകിയതോടെ വോട്ടുകൾ തങ്ങൾക്കു അനുകൂലമായി മാറ്റാനുള്ള പരിശ്രമത്തിലാണ് പ്രാദേശിക നേതൃത്വം, പ്രധാന മന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് എത്തുന്നതോടെ ഇനി വിശ്രമമില്ലാത്ത നാളുകൾ ആയിരിക്കും പ്രവർത്തകർക്ക്.

 

spot_img

Related Articles

Latest news