തലസ്ഥാനത്തിന്റെ രാജവീഥിയിലൂടെ രണ്ട് ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസുകള്‍

തിരുവനന്തപുരം: കോഫി ഷോപ്പിലേതിന് സമാനമായി ചായയും കുടിച്ച്‌ സ്നാക്സും കഴിച്ച്‌ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസില്‍ നഗരം ചുറ്റിക്കാണാന്‍ അവസരമൊരുങ്ങുന്നു.

ഇതിനായി കെ.എസ്.ആര്‍.ടി.സി രണ്ട് ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി ചേര്‍ന്നാണ് ബസുകള്‍ വാങ്ങുന്നത്. ആറാം തീയിതി വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം.

താഴെ റസ്റ്റോറന്റ്, മുകളില്‍ നഗരക്കാഴ്ച

ബസിന്റെ താഴത്തെ നിലയെ റസ്റ്റോറന്റായി മാറ്റും.ഫ്രിഡ്ജ്,മൈക്രോവേവ് ഒവന്‍,ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കാന്‍ സ്ഥലം എന്നിവയുണ്ടാകും. കോഫീ ഷോപ്പുകളിലേതിന് സമാനമായി യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കും. ഇലക്‌ട്രിക് ബസിന്റെ മേല്‍ക്കൂര ആവശ്യാനുസരണം ഇളക്കിമാറ്റാന്‍ കഴിയുന്നതായിരിക്കണമെന്ന് ടെന്‍ഡറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബസുകളുടെ അഞ്ച് വര്‍ഷത്തെ പരിപാലന ചുമതലയും ടെന്‍ഡര്‍ എടുക്കുന്ന കമ്ബനിക്കായിരിക്കും.

spot_img

Related Articles

Latest news