തലശ്ശേരി – കൂത്തുപറമ്പ് റൂട്ടിലെ എരഞ്ഞോളിപ്പാലം15-ന്‌ തുറക്കും

തലശ്ശേരി : തലശ്ശേരി – കൂത്തുപറമ്പ് റൂട്ടിലെ എരഞ്ഞോളിപ്പാലം നിർമാണപ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. പാലം ജനുവരി 15-ന് തുറന്നുകൊടുക്കുമെന്ന് കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എൻജിനീയർ കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്ന ജില്ലാ വികസനസമിതിയോഗത്തിൽ പറഞ്ഞു.

കെ. മുരളീധരൻ എം.പി.യുടെ പ്രതിനിധി എം.പി. അരവിന്ദാക്ഷനാണ് ഇത് സംബന്ധിച്ച കാര്യം യോഗത്തിൽ അവതരിപ്പിച്ചത്. നിർമാണം വേഗത്തിൽ നടത്തിയാൽ ഈ മാസം പൂർത്തിയാക്കാൻ കഴിയും. പ്രവൃത്തിയിൽ അലംഭാവം കാണിച്ചാൽ പാലം തുറന്നുകൊടുക്കൽ നീളും.

പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ നാലുമാസമായി ഇതുവഴി ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. തലശ്ശേരിയിൽനിന്ന് കൂത്തുപറമ്പിലേക്കുള്ള വാഹനങ്ങൾ കുയ്യാലി റെയിൽവേ ഗെയിറ്റ് കടന്ന് കൊളശ്ശേരി വഴിയാണ് പോകുന്നത്.

കൊളശ്ശേരി വഴി വാഹനങ്ങൾ കടന്നുപോകുന്നതിനാൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ നിർമാണം ഈ ഭാഗത്ത്‌ തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിച്ചാൽ മാത്രമേ നിർമാണം തുടങ്ങാൻ കഴിയൂ. ഇതും വികസനസമിതി യോഗത്തിൽ ചർച്ചയായി.

 

Mediawings:

spot_img

Related Articles

Latest news