ചൈനയില്‍ അതിതീവ്ര കൊവിഡ് വ്യാപനം; ഒറ്റദിവസത്തില്‍ രോഗം ബാധിച്ചത് നാല് കോടിയോളം ജനങ്ങള്‍ക്ക്, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ബെയ്ജിംഗ്: ചൈനയില്‍ ഒറ്റദിവസം നാല് കോടിയോളം ജനങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.

ഈ മാസം 20 വരെ 25.8 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് ചൈന ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സെച്ചുവാന്‍, തലസ്ഥാനമായ ബെയ്ജിംഗ് എന്നിവിടങ്ങളില്‍ ജനസംഖ്യയുടെ പകുതിയോളം കൊവിഡ് ബാധിതരാണ്. ചൈനയിലെ ഒരു നഗരത്തില്‍ മാത്രം അര മില്ല്യന്‍ പേര്‍ക്കാണ് ഒറ്റ ദിവസത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, ചൈനയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ മാസം 22ന് കൊവിഡ് ബാധിച്ചത് 5000ല്‍ താഴെ പേര്‍ക്ക് മാത്രമാണെന്നാണ് വാദം. തുടര്‍ച്ചയായ മൂന്നാം ദിവസവും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ലോക്ഡൗണില്‍ ഇളവ് വരുത്തിയതോടെയാണ് രോഗ വ്യാപനം വേഗത്തിലായത്.

spot_img

Related Articles

Latest news