ന്യൂഡൽഹി : 56 ദിവസങ്ങൾ പിന്നിടുമ്പോൾ തീരുമാനമാകാതെ സർക്കാരും സമരക്കാരും. നിയമം ചുരുങ്ങിയത് ഒന്നര വർഷത്തേക്കെങ്കിലും നടപ്പാകില്ല എന്ന് സർക്കാർ അറിയിച്ചെങ്കിലും തീരുമാനത്തിലുറച്ചു സമര സമിതി.
അടുത്ത ചർച്ച ജനുവരി 22 നു നടക്കാനിരിക്കെ നിയമം തല്ക്കാലം നിർത്തിവെക്കുന്ന രീതിയിൽ സത്യവാങ്മൂലം എഴുതിക്കൊടുത്തൽ പരിഗണിക്കാൻ സാധ്യത. ഏതു വിധേനയും റിപ്പബ്ലിക്ക് ദിനത്തിന് മുൻപ് സമരം ഒത്തു തീർപ്പാക്കുക സർക്കാരിന്റെ കൂടെ ആവശ്യമാണ്. ജനുവരി 26 നു മുൻപ് തീരുമാനമായില്ലെങ്കിൽ ചിലപ്പോൾ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.