കർഷക സമരം കൂടുതൽ കരുത്തോടെ

ന്യൂഡൽഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി സിംഗു അതിർത്തിയിൽ നടത്തിവരുന്ന സമരം ശക്തിയാർജ്ജിക്കുന്നു. ടെന്റുകൾക്കും ട്രാക്റ്ററുകൾക്കും പകരം ചെറിയ വീടുകൾ തന്നെ നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

നാലാമത്തെ മാസത്തേക്ക് കടന്നിരിക്കുന്നു സമരം പിൻവലിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് കർഷകർ. നിരവധി ചർച്ചകൾ വിവിധ തലങ്ങളിൽ നടന്നിരുന്നുവെങ്കിലും സർക്കാരും സമരക്കാരും നിലപാടുകളിൽ ഉറച്ചു തന്നെയാണ്. കൃഷിയാവശ്യത്തിന് ട്രാക്ടറുകൾ ആവശ്യമായി വരുന്നതിനാലും കുറച്ചുകൂടി സുരക്ഷിതമായ സംവിധാനം എന്ന നിലയിലുമാണ് വീടുകൾ തന്നെ നിർമ്മിക്കാനുള്ള ആലോചനയുമായി കർഷകർ മുന്നോട്ടു പോകുന്നത്.

നിയമം പിൻവലിക്കുന്നത് ഒഴിച്ചുള്ള നിരവധി പരിഹാര നിർദ്ദേശങ്ങൾ സർക്കാർ മുൻപോട്ടു വച്ചിരുന്നുവെങ്കിലും കരിനിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് കർഷകർ.

spot_img

Related Articles

Latest news