സവാള അരിയുമ്ബോള്‍ മാത്രമല്ല, വില കാണുമ്ബോഴും ഫിലിപ്പിനോകളുടെ കണ്ണ് നിറയും.

ദുബൈ: ഫിലിപ്പൈന്‍കാരുടെ ഭക്ഷണത്തിലെ മുഖ്യ ഇനമായ സവാളയുടെ വില നാട്ടില്‍ കുതിച്ചുയര്‍ന്നതോടെ യു.എ.ഇയില്‍ നിന്ന് വിമാനമാര്‍ഗം സവാള ‘കടത്തു’കയാണിവര്‍.

ഇത് വര്‍ധിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതരും രംഗത്തെത്തി.ഫിലിപ്പൈന്‍സില്‍ ഒരു കിലോ സവാള ലഭിക്കണമെങ്കില്‍ 800 ഇന്ത്യന്‍ രൂപ നല്‍കണം. യു.എ.ഇയില്‍ ഒന്നര ദിര്‍ഹം (30 രൂപ) നല്‍കിയാല്‍ ഒരു കിലോ സവാള ലഭിക്കും. ഇതോടെ, നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ ബാഗില്‍ ചോക്ലേറ്റിനും പെര്‍ഫ്യൂമിനുമൊപ്പം സവാളയും ഇടംപിടിച്ചു. മാസങ്ങള്‍ക്കുള്ളില്‍ സവാള വില മൂന്നിരട്ടിയാണ് വര്‍ധിച്ചത്. ചിക്കന്‍, ബീഫ് എന്നിവയേക്കാള്‍ വില കൂടുതലാണ് സവാളക്ക്. ഉല്‍പാദനത്തിലെ കുറവും പണപ്പെരുപ്പവുമാണ് വില കുതിച്ചുയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണ വിമാനങ്ങളില്‍ 30 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ കഴിയും. 30 കിലോ സവാള നാട്ടിലെത്തിച്ചാല്‍ വിമാന ടിക്കറ്റിന് മുടക്കിയ തുകയേക്കാള്‍ കൂടുതല്‍ പണം കിട്ടും. സ്യൂട്ട്കേസ് നിറയെ സവാളയുമായി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ഫിലിപ്പിനോകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അതേസമയം, വിമാനത്താവളം വഴി സവാള വ്യാപകമായി കൊണ്ടുപോകുന്നതിനെതിരെ ഫിലിപ്പൈന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സവാള വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മിതമായ അളവില്‍ കൊണ്ടുപോകുന്നതിന് കുഴപ്പമില്ല. എന്നാല്‍, ലഗേജ് നിറയെ സവാള എത്തിക്കുന്നത് ഇറക്കുമതിയുടെ പരിധിയില്‍ വരുമെന്നും യു.എ.ഇയിലെ ഫിലിപ്പൈന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇങ്ങനെ സവാള കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് പ്ലാന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നിന്ന് പ്ലാന്‍ഡ് ക്വാറൈന്‍റന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇതിന് നടപടിക്രമങ്ങള്‍ ഏറെയുണ്ട്.

spot_img

Related Articles

Latest news