റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച്‌ ഗുരുഗ്രാമില്‍ നിരോധനാജ്ഞ

ണ്ഡീഗഢ്: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച്‌ ഹരിയാനയിലെ ഗുരുഗ്രാമില്‍ അതീവ സുരക്ഷ. നഗരത്തില്‍ ഡ്രോണുകളും ചൈനീസ് ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ചു.

സിആര്‍പിസി 144 വകുപ്പ് പ്രകാരം ജനുവരി 26 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഡ്രോണുകള്‍, എയര്‍ ബലൂണ്‍, പട്ടം പറത്തല്‍, ചൈനീസ് മൈക്രോ ലൈറ്റുകളുടെ ഉപയോഗം എന്നിവയ്‌ക്കാണ് ജില്ലാഭരണകൂടം താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം നടപടി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രദേശത്തെ മുഴുവന്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും താത്ക്കാലിക താമസക്കാരുടെയും തിരിച്ചറിയല്‍ രേഖകളടക്കം ശേഖരിക്കാനും കമ്മീഷണര്‍ ഉത്തരവിട്ടു.

spot_img

Related Articles

Latest news