ജിദ്ദ കണ്ണൂർ സെക്ടറിൽ നേരിട്ടുള്ള വിമാനസർവീസുകൾ വർദ്ധിപ്പിക്കണം.

വിമാന സർവീസുകളുടെ അപര്യാപ്തതയും ഉയർന്ന നിരക്കും കാരണം ജിദ്ദയിലുള്ള കണ്ണൂർ നിവാസികളും ഉംറ തീർത്ഥാടകരും ജിദ്ദ കണ്ണൂർ സെക്ടറിൽ യാത്ര ചെയ്യാൻ വളരെയേറെ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ
ജിദ്ദ കണ്ണൂർ സെക്ടറിലിൽ വിദേശവിമാനക്കമ്പനികളൂടേത്‌ ഉൾപ്പെടെ കൂടുതൽ വിമാനസർവീസുകൾ ഉടൻ ആരംഭിക്കണമെന്ന് ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

നിലവിലെ പ്രവാസി ക്ഷേമ പെൻഷൻ തുക അയ്യായിരം രൂപയായി എത്രയും വേഗം ഉയർത്തുവാനും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

സംഘടനയുടെ ഭാരവാഹികളായി
ഫിറോസ് മുഴപ്പിലങ്ങാട് (രക്ഷാധികാരി),
രാധാകൃഷ്ണൻ കാവുമ്പായി (പ്രസിഡണ്ട്‌) അനിൽകുമാർ ചക്കരക്കല്ല് (ജനറൽ സെക്രട്ടറി) എന്നിവരെ വീണ്ടും തെരെഞ്ഞെടുത്തു. അബ്ദുൽസത്താർ ഇരിട്ടിയാണ് പുതിയ ട്രഷറർ.

നൗഷീർ ചാലാട്, സുബൈർ പെരളശ്ശേരി (വൈസ് പ്രസിഡന്റുമാർ), ശ്രീജിത്‌ ചാലാട്, സിദ്ധീഖ് കത്തിച്ചാൽ (മാങ്കടവ്) (സെക്രട്ടറിമാർ) എന്നിവരെയും ശറഫിയ ഇമ്പീരിയൽ ഹോട്ടലിൽ വെച്ചു ചേർന്ന യോഗം തെരെഞ്ഞെടുത്തു. ജാഫറലി പാലക്കോട് റിട്ടേണിംഗ്‌ ഓഫീസറായിരുന്നു.

spot_img

Related Articles

Latest news