ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കെ എസ് ഇ ബി നാടെങ്ങും എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യാൻ തുടങ്ങിയതോടെ വ്യാജന്മാരും എത്തിക്കഴിഞ്ഞു. കെ എസ് ഇ ബി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്കി പണം തട്ടുന്ന സംഘങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായിരിക്കുകയാണ്.
എന്നാൽ, കെ എസ് ഇ ബി ജീവനക്കാർ വീടുകളിലെത്തി എൽ ഇ ഡി ബൾബുകൾ നൽകുമ്പോൾ പണം നൽകേണ്ടതില്ല. ബൾബുകളുടെ വില വൈദ്യുതി ബില്ലിലൂടെയാണ് ഈടാക്കുക. ആറു തുല്യ തവണകളായി നൽകാനുള്ള അവസരവും ഉണ്ടായിരിക്കും. കൈവശമുണ്ടെങ്കിൽ മാത്രം പകരം സി എഫ് എൽ / ഫിലമെന്റ് ബൾബ് നൽകിയാൽ മതി.
ഫിലമെന്റ് രഹിത കേരളം പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തുടരുകയാണ്. കെ എസ് ഇ ബി കസ്റ്റമർകെയർ പോർട്ടലായ www.kseb.in വഴിയോ സെക്ഷൻ ഓഫീസ് വഴിയോ രജിസ്റ്റർ ചെയ്യാം.
Media wings :