വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഭക്ഷ്യ കൂപ്പൺ.

കോവിഡ് പ്രതിസന്ധി ഭക്ഷ്യക്ഷാമം സൃഷ്ടിക്കാതിരിക്കാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. വിവിധ ഭക്ഷ്യ വിതരണ പദ്ധതികളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും നടപ്പിലാക്കി. അതിൻ്റെ ഭാഗമായി കോവിഡ് കാലത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് ഇനിയുള്ള മാസങ്ങളിലും തുടരും. 2020 ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഭക്ഷ്യകിറ്റുകൾക്ക് പകരം ഭക്ഷ്യ കൂപ്പണുകൾ ആയിരിക്കും നൽകുന്നത്. കോവിഡ്-19 സർവൈവൽ കിറ്റുകളുടെ തയ്യാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കൂപ്പൺ നൽകാൻ തീരുമാനിച്ചത്. പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികൾക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നൽകുന്നത്. കൂപ്പണുകൾ ഉപയോഗിച്ച് സപ്ലൈകോ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ വാങ്ങാവുന്നതാണ്

spot_img

Related Articles

Latest news