ബ്രസീല്‍ ലെജൻഡ്സ്- ഇന്ത്യ ഓള്‍ സ്റ്റാര്‍സ് മത്സരം 23 ന്

കൊച്ചി: ബ്രസീല്‍ ലെജൻഡ്സും ഇന്ത്യൻ ഓള്‍ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര ഫുട്ബോള്‍ മത്സരം 23ന് കൊച്ചി ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. 20ന് നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്കു മാറ്റിയത്. ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോയാണ് വീഡിയോ സന്ദേശത്തിലൂടെ മത്സരത്തിന്റെ തിയതി അറിയിച്ചത്.

റൊണാള്‍ഡീഞ്ഞോയ്ക്കു പുറമെ, റിവാള്‍ഡോ, എഡ്മില്‍സണ്‍, പൗലോ സെർജിയോ, ജിയോവാനി സില്‍വ ഡി ഒലിവെയ്റ, ജെനില്‍സണ്‍ ആഞ്ചലോ ഡിസൂസ (ജൂണിയർ), പൗലോ സെർജിയോ റോസ (വിയോള), ഗോള്‍കീപ്പർ ഹ്യൂറെല്‍ഹോ ദ സില്‍വ ഗോമസ് തുടങ്ങിയ പ്രമുഖരടങ്ങുന്ന താരനിര ബ്രസീലിനായി കളത്തിലിറങ്ങും.

ഐ.എം. വിജയൻ, ജോ പോള്‍ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവർ ഇന്ത്യൻ ഓള്‍ സ്റ്റാർസിനായി കളിക്കും.

spot_img

Related Articles

Latest news