മുൻ ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠി അന്തരിച്ചു

ക്നൗ: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ കേസരി നാഥ് ത്രിപാഠി (88) അന്തരിച്ചു. ഉത്തര്‍പ്രദേശില്‍ പ്രയാഗ്‌രാജിലെ വീട്ടില്‍ വച്ച്‌ ഞായറാഴ്ച പുലര്‍ച്ചെ 5-നായിരുന്നു അന്ത്യം.മൂന്ന് തവണ യുപി നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ച ത്രിപാഠിയെ, ശ്വാസ തടസ്സത്തിനെ തുടര്‍ന്ന് ഡിസംബറില്‍ പ്രയാഗ്‍രാജിലെ സ്വകാര് ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യനില വഷളയാതോടെ ഐസിയുവിലേയ്‌ക്ക് മാറ്റി. ഒരാഴ്ചയോളം ഐസുവില്‍ കിടന്ന ശേഷമാണ് വീട്ടിലേയ്‌ക്ക് തിരികെ എത്തിയത്.1934 നവംബര്‍ 10-ന് അലഹബാദിലാണ് കേസരി നാഥ് ത്രിപാഠി ജനിച്ചത്. 2014 മുതല്‍ 2019 വരെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്നു. ഈ സമയത്ത് ബീഹാര്‍, മേഘാലയ, മിസോറാം സംസ്ഥാനങ്ങളുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കി. ഉത്തര്‍പ്രദേശിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം.

spot_img

Related Articles

Latest news