സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന.

കണ്ണൂർ :ജില്ലയില്‍ ചൊവ്വാഴ്ച (ആഗസ്ത് 3) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

ചിറ്റാരിപ്പറമ്പ് എച്ച്എസ്എസ്, വേട്ടക്കൊരുമകന്‍ കോട്ടം ആഡിറ്റോറിയം കടന്നപ്പള്ളി, കോട്ടൂര്‍ സബ്‌സെന്റര്‍, മുനമ്പ് മദ്രസ കുട്ടിക്കകം, ദേവസ്വ യു പി സ്‌കൂള്‍ നാറാത്ത്, കരുവഞ്ചാല്‍ വ്യാപാരഭവന്‍ ഹാള്‍, ചാലാട് നോര്‍ത്ത് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെയും

കീഴ്പ്പള്ളി സിഎച്ച്‌സി, ഓക്കേ സ്മാരക കലാസമിതി രാമന്തളി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും

സെന്റ്ജോസഫ് സ്‌കൂള്‍ രണ്ടാം കടവ്, ലൂര്‍ദ് മാതാ ദേവാലയം ഏഴിമല എന്നീ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Mediawings:

spot_img

Related Articles

Latest news