റിയാദ്:ഫ്രണ്ട്സ് ഓഫ് കേരള പ്രവാസി അസോസിയേഷൻ റോയൽ സ്പെയിസി ഹോട്ടലിൽ നടത്തിയ അത്താഴവിരുന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉൽഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
ചെയർമാൻ മജീദ് പൂളക്കാടി ആമുഖ പ്രസംഗത്തിൽ റമദാനിലെ ലൈലത്തുൽ ഖദ്ർ ദിനങ്ങളെ ആസ്പദമാക്കി സന്ദേശം നൽകി.പ്രസ്തുത ചടങ്ങിൽ ഇരുപത്തി ഒന്നാമത് പ്രവാസി ഭാരതീയ കേരള കർമ്മ ശ്രേഷ്ഠ 2023 അവാർഡ് ജേതാവ് ഗഫൂർ കൊയിലാണ്ടിയേ ആദരിച്ചു.
ഫ്രൻണ്ട്സ് ഓഫ് കേരള പ്രവാസി അസോസിയേഷൻ സ്നേഹോപഹാരം സംഘടനാ ഭാരവാഹി ചേർന്ന് ഗഫൂർ കൊയിലാണ്ടിക്ക് സമ്മാനിച്ചു.
ഷാനവാസ്,ഷെമീർ നടയറ,മുഹമ്മദ് റാഷി പാലത്തിങ്കൽ,മുഹമ്മദ് അലി മേക്കാടൻ,ഹാരിസ് കൊല്ലം,നിഹാസ് സി കെ,താജ്ദീൻ കുരികുഴി,ഗഫൂർ.പി.യം.പന്തല്ലൂർ,ആദിൽ കൊട്ടപ്പുറം,മുസ്താക് കല്ലായി,ഷമീർ ഷാഹുദ്ദീൻ വർക്കല,തബ്ഷീർ,കബീർ, നൗഫൽ എന്നിവർ അത്താഴ വിരുന്നിന്ന് നേതൃത്വം നൽകി.
നിഹാസ് പാനൂർ സ്വാഗതവും അഷ്റഫ് പാലവയൽ വയനാട് നന്ദിയും പറഞ്ഞു.