റോയൽ എഫ്.സി മജ്മ ഫുട്ബോൾ ടൂർണ്ണമെൻ്റ്: ട്രോഫി, ജേഴ്സി പ്രകാശനം.

റിയാദ്: മജ്മയിലെ കലാ സാംസ്‌കാരിക രംഗത്തും, സന്നദ്ധ സേവന രംഗത്തും ഒരേപോലെ പ്രവർത്തിക്കുന്ന റോയൽ എഫ്.സി മജ്മ സംഘടിപ്പിക്കുന്ന ഒന്നാമത്  സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന ചെറിയ പെരുന്നാൾ ദിനത്തിൽ മജ്മ സനം പാർക്കിൽ വെച്ച് നടക്കുന്നു, അതിന്റെ ഭാഗമായി നടന്ന ട്രോഫി, ജേഴ്സി എന്നിവയുടെ പ്രകാശനം നടന്നു.മജ്മ FC യുടെ ജേഴ്സി പ്രകാശനം അൻവർ വളാഞ്ചേരിയിൽ നിന്നും ഫൈസൽ മജ്മ നിർവ്വഹിച്ചു.

ചടങ്ങിൽ മജ്മയിലെ പൗര പ്രമുഖൻ ഷാജഹാൻ പൂങ്കുഞ് മജ്മ എഫ്സി പ്രസിഡന്റ്‌ ഷാഫി അബു, സെക്രട്ടറി ജംഷാദ് ചോലയിൽ, വൈസ് പ്രസിഡന്റ്‌ മൻസൂർ എ.പി, ജോ:സെക്രട്ടറി ഷൗക്കത്ത് എന്നിവരും മറ്റു സംഘാടകരും ക്ലബ്‌ ഭാരവാഹികളും സന്നിഹിതരായി.അന്നേ ദിവസം നടക്കുന്ന മത്സരങ്ങൾ കാണുന്നതിനായി എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താക്കുറിപ്പിൽ അറയിച്ചു.

spot_img

Related Articles

Latest news