അവഗണനയിൽ മനം മടുത്തു; കെ സി റോസക്കുട്ടി കോൺഗ്രസ്സ് വിട്ടു

കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി ടീച്ചര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനം സ്ത്രീകളോട് കാണിക്കുന്ന അവഗണനയും വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള മൃദു നിലപാടുകളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ബത്തേരി മുന്‍ എംഎല്‍എയുമാണ് കെസി റോസക്കുട്ടി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷിന് റോസക്കുട്ടി ഐക്യധാര്‍ഡ്യവും പ്രഖ്യാപിച്ചു.

ഒരു മതനിരപേക്ഷ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഈ രാജ്യത്തിന്റെ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നതിനും സാധിക്കുന്നില്ല എന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്റെ ഏറ്റവും വലിയൊരു സുഹൃത്താണ് ലതികാ സുഭാഷ്. ഒരു സീറ്റിന് അര്‍ഹതപ്പെട്ട വ്യക്തിയാണ് ലതികാ സുഭാഷ്. കഴിഞ്ഞ 23 ദിവസക്കാലവും ഐശ്യര്യകേരളയാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം പ്രവര്‍ത്തിച്ച വനിത, ആ വനിത സീറ്റ് ലഭിക്കാത്തപ്പോള്‍ നടത്തിയ പ്രതിഷേധത്തോട് കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച പ്രതികരണം മാനസികമായി വളരെ വിഷമിപ്പിച്ചെന്നും റോസക്കുട്ടി പറഞ്ഞു.

spot_img

Related Articles

Latest news