വര്‍ധിച്ചു വരുന്ന ഇന്ധനവിലയാണ് വിലക്കയറ്റത്തിന് കാരണമെന്ന് പി ചിദംബരം

ചെന്നൈ: ഇന്ത്യയില്‍ ഉയര്‍ന്ന തോതിലുള്ള വിലക്കയറ്റത്തിന് കാരണം ഇന്ധനവില വര്‍ദ്ധനവ് ആണെന്ന് മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റം 9.39 ശതമാനവും ഭക്ഷ്യ വിലക്കയറ്റ തോത് 6.3 ശതമാനവുമാണുള്ളത്. ഇതൊക്കെ സാമ്പത്തിക രംഗത്തെ കെടു കാര്യസ്ഥതയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനത്തിന്റെയും ഊര്‍ജ്ജത്തിന്റെയും വിലക്കയറ്റം 37.61 ശതമാനമാണെന്നും ഇതാണ് രാജ്യത്തെയാകെ വിലക്കയറ്റത്തിന്റെ തോത് ഉയര്‍ത്തിയതെന്നും പറഞ്ഞ ചിദംബരം ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയര്‍ത്തുന്ന പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്നും പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഇന്ധനവില ദിനം പ്രതി കൂടുന്നത് വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

spot_img

Related Articles

Latest news