രണ്ട് ദിവസത്തിന് ശേഷം ഇന്ധന വില വീണ്ടും കൂടി

തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. കേരളത്തിൽ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 93.73 രൂപയും ഡീസലിന് 86.48 ഇന്നത്തെ വില. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. ഇഒരു വർഷത്തിനിടെ ഇന്ധന വിലയിൽ ഇരുപത് രൂപയുടെ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു.

spot_img

Related Articles

Latest news