ഗാന്ധി സ്മൃതി സന്ദേശ പദയാത്ര സംഘടിപ്പിച്ചു

തിരുവമ്പാടി: രാഷ്ട്ര പിതാവ് മഹാത്മജിയുടെ എഴുപത്തിമൂന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സന്ദേശ പദയാത്ര സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ശ്രീ ബോസ്റ്റ് ജേക്കബ് ആയിരുന്നു ജാഥാക്യാപ്റ്റൻ.
രാവിലെ 9 മണിക്ക് ആനക്കാംപൊയിൽ നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് 6 മണിക്ക് തിരുവമ്പാടിയിൽ അവസാനിച്ചു. രാവിലെ 9 മണിക്ക് ആനക്കാംപൊയിൽ ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ശ്രീ.ബാബു പൈക്കാട്ടിൽ, ടി.ജെ കുര്യാച്ചൻ, മുഹമ്മദ് വട്ടപ്പറമ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആരംഭിച്ച പദയാത്ര മാവാതുക്കൽ, പുല്ലൂരാംപാറ, പള്ളിപ്പടി, അത്തിപ്പാറ, ഇരുമ്പകം, യു.സി മുക്ക്, എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടുകൂടി തിരുവമ്പാടി കുരിശുപള്ളിക്ക് സമീപംഅവസാനിച്ചു. സമാപന സമ്മേളനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് മുഹമ്മദ് വട്ടപ്പറമ്പൻ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു മാഷ് പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
‘ഹേ റാം’ എന്ന് പറഞ്ഞു മഹാത്മാ ഗാന്ധി പിടഞ്ഞു വീഴുമ്പോൾ അദ്ദേഹത്തേക്കാൾ വലിയ രാമ ഭക്തനുണ്ടായിരുന്നില്ല, പക്ഷെ രാമരാജ്യം സ്വപ്നം കണ്ട സംഘപരിവാർ തീവ്രവാദികളുടെ ശത്രു ഗാന്ധിജി ആയിരുന്നു. ഞങ്ങൾ ഇന്ത്യ മഹാരാജ്യത്തെ ഓർമിപ്പിച്ചു കൊണ്ടിരിക്കും, മതേതരത്വം സംരക്ഷിക്കാൻ മുന്നിൽ നിന്നതിന്റെ പേരിൽ രാഷ്ട്രപിതാവിനെ സംഘപരിവാർ തീവ്രവാദികൾ കൊലപ്പെടുത്തിയതാണെന്ന്,
ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസ് ആണെന്ന് ചൂണ്ടിക്കാണിച്ചു.
ടി.ജെ കുര്യാച്ചൻ, ടോമി കൊന്നക്കൽ, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ഹനീഫ അച്ഛമ്പറമ്പിൽ ,മനോജ് വാഴപറമ്പിൽ,അജ്മൽ യൂ.സി,അബ്രഹാം മണ്ഡപത്തിൽ, ജോയി മറ്റപ്പള്ളി, രാജു അമ്പലത്തിൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ലിസി സണ്ണി, ഷൈനി ബെന്നി, ജിതിൻ പല്ലാട്ട്,അർജുൻ ബോസ് മഞ്ജു ഷിബിൻ, ബിജു വർഗീസ്, രതീഷ് ആന്റണി, ബൈജു മാടായി, മനു കളത്തൂർ എന്നിവർ നേതൃത്വം നൽകി.
spot_img

Related Articles

Latest news