ജി.സി.സി ക്ലബ്ബ് ഹൗസ് ഉദ്ഘാടനം നിർവ്വഹിച്ചു

ചങ്ങരംകുളം: ചാലിശ്ശേരി ഗെയിംസ് സെൻ്റർ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് പുതുതായി നിർമ്മിച്ച ആധുനിക ക്ലബ്ബ് ഹൗസ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിനോടുനുബന്ധിച്ച് ഞായറാഴ്ച രാവിലെ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വിളംബര ബൈക്ക് റാലി നടത്തി.

പതിമൂന്നാം വാർഡ് ചാലിശ്ശേരി അങ്ങാടി പഞ്ചായത്ത് വക കെട്ടിടത്തിലാണ് എഴുന്നൂറ് ചതുരശ്രടി വിസ്തീർണ്ണമുള്ള ഹാളിൽ ആധുനിക ക്ലബ്ബ് ഹൗസ് ഒരുക്കിയിട്ടുള്ളത്.

വൈകീട്ട് നാലിന് ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് പതാക ഉയർത്തിയതോടെ ചടങ്ങുകൾ തുടങ്ങി.

വിശ്ഷിടാതിഥികളുടെയും ,കായിക പ്രേമികളുടേയും സാന്നിധ്യത്തിൽ വെച്ച്
മുൻ കേരള ഫുട്ബോൾ കോച്ച് ടി.കെ.ചാത്തുണ്ണി നാടമുറിച്ച് ക്ലബ്ബ് ഹൗസ് ഉദ്ഘാടനം ചെയ്തു.

വായനശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ കുഞ്ഞുണ്ണി , പ്രൊജക്ടർ പ്രസിഡൻ്റ് എ.വി.സന്ധ്യ , കളി ഉപകരണങ്ങൾ ബ്ലോക്ക് മെമ്പർ ധന്യസുരേന്ദ്രൻ , പഞ്ചായത്തംഗം ആനിവിനു എന്നിവർ സംയുക്തമായി നിർവ്വഹിച്ചു.

പൊതുസമ്മേളനം ടി.കെ.ചാത്തുണ്ണി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻറ് എ.വി.സന്ധ്യ അദ്ധ്യഷനായി.

ക്ലബ്ബ് വൈസ് പ്രസിഡൻ്റ് സി.വി.മണികണ്ഠൻ റിപ്പോർട്ട് വായിച്ചു.

ക്ലബ്ബിൻ്റെ പുതിയ മെമ്പർഷിപ്പ് വിതരണം ബ്ലോക്ക് മെമ്പർ ധന്യസുരേന്ദ്രൻ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസലിന് നൽകി.

കോച്ച് ടി.കെ.ചാത്തുണ്ണി മാസ്റ്ററെ ഇക്ബാൽ എ എം ,സ്റ്റീഫൻ പി.കെ എന്നിവർ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
ക്ലബ് ചിത്രരചനയിലൂടെ മനോഹരമാക്കിയ സുരേഷ് കുമാറിനെ ടി.കെ ചാത്തുണ്ണി ഉപഹാരം നൽകി.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എം കുഞ്ഞുകുട്ടൻ , ബാബു നാസർ ,കെ.വി കെ മൊയതു , നാരായണൻകുട്ടി , ക്ലബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news