ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു.

മ്യൂണിക്: ജര്‍മനിയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. 78 കാരനായ ബെക്കന്‍ബോവറിന്റെ മരണ വാര്‍ത്ത കുടുംബം സ്ഥിരീകരിച്ചതായി ജര്‍മന്‍ ഫുടബോള്‍ ഫെഡറേഷന്‍ അറിയിച്ചു.1974ല്‍ പശ്ചിമ ജര്‍മനി ലോകചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ബെക്കന്‍ബോവര്‍.

പ്രതിരോധ നിര താരമായും പിന്നീട് പരിശീലകനായും തിളങ്ങിയ പ്രതിഭയാണ് ബെക്കന്‍ബോവര്‍. 1964ല്‍ ബയേണ്‍ മ്യൂണിക്കിന്റെ യൂത്ത് ടീമിലൂടെയാണ് ബെക്കന്‍ബോവര്‍ ഫുട്‌ബോളിലേക്ക് എത്തുന്നത്. രണ്ട് ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്.

ദേശീയ ടീമിലെ ജര്‍മ്മനിയുടെ എക്കാലത്തേയും വലിയ ഇതിഹാസമാണ് ബെക്കന്‍ബോവര്‍. 1974ലെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. താരമെന്ന നിലയില്‍ കളി അവസാനിപ്പിച്ചെങ്കിലും ബെക്കന്‍ബോവറിന്റെ കരിയര്‍ അവിടെ അവസാനിച്ചില്ല.1990ലെ ലോകകപ്പില്‍ പശ്ചിമ ജര്‍മനിയുടെ പരിശീലകനായി പ്രവര്‍ത്തിച്ചത് ബെക്കന്‍ബോവറായിരുന്നു. കലാശപ്പോരില്‍ ലോകകിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീനയെ തോല്‍പ്പിച്ചാണ് അന്ന് ബെക്കന്‍ബോവറുടെ കുട്ടികള്‍ കിരീടം നേടിയത്.

spot_img

Related Articles

Latest news