രാഹുൽ മാങ്കുട്ടത്തിലിന്റെ അറസ്റ്റ്:, ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അപലപിച്ചു, പ്രതിഷേധ സംഗമം ഇന്ന് വൈകിട്ട്.

റിയാദ്: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അപലപിച്ചു.ഏത് അന്വേഷണങ്ങൾക്കും പൊലീസുമായി സഹകരിക്കാറുള്ള രാഹുലിനെ പുലർച്ച വീട് വളഞ്ഞ് തീവ്രവാദിയെ പോലെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വരെ പൊതുമണ്ഡലങ്ങളിലെ പരിപാടികളിൽ പങ്കെടുത്ത രാഹുലിന്റെ ഇപ്പോഴത്തെ അറസ്റ്റിന് പിന്നിൽ പിണറായിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന കാര്യത്തിൽ സംശയിക്കാതിരിക്കാൻ കഴിയില്ല. ഭരണ പരാജയങ്ങൾ മറച്ചുവെക്കാനും മുഖ്യമന്തിയുടേയും കുടുംബത്തിന്റെയും അഴിമതികൾ പുറത്ത് വരുന്ന സാഹചര്യത്തിൽ അതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഏകാദിപതിയായി പിണറായി സർക്കാർ മാറിയിരിക്കുകയാണ്.ഈ തേർവാഴ്ച അധികകാലം നടത്താം എന്ന വ്യാമോഹമെങ്കിൽ ലോകത്തിലെ എല്ലാ ഏകാദിപതികൾക്കും ഉണ്ടായ അനുഭവമായിരിക്കും എന്നത് കൂടി ഓർമ്മിച്ചാൽ നന്നായിരിക്കും.

പിണറായി വിജയനെതിരെ ആരെങ്കിലും സംസാരിച്ചാല്‍, സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍, കരിങ്കൊടി കാണിച്ചാല്‍ എന്തും ചെയ്യാമെന്നുള്ള ധിക്കാരം കേരളാ പൊലീസിനും ഈയിടെ ഉണ്ടായിരിക്കുകയാണ്. നിയമപാലകർ ഭരണകർത്താക്കളുടെ ചട്ടുകങ്ങളായി മാറുമ്പോൾ നാട്ടിൽ നീതി നിഷേധവും, ക്രമസമാധാന തകർച്ചയും പിണറായി സർക്കാറിൽ നിന്നും ദിനംപ്രതി ഉണ്ടായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബഹുജനങ്ങൾ തെരുവിൽ ഇറങ്ങി നിയമം കൈയ്യിൽ എടുക്കുന്ന സാഹചര്യം അതിവിദൂരമായിരിക്കില്ല എന്ന കാര്യം ഏകാദിപതിയായി വാഴുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിച്ചാൽ നന്നായിരിക്കുമെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി.

രാഹുൽ മാങ്കുട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (09- ജനുവരി 2024 ) ചൊവ്വാഴ്ച വൈകിട്ട് 7:30-ന് ബത്ഹ ഒ.ഐ.സി.സി ഓഫിസിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുകണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news