വെൽനസ് ടൂറിസമാണ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത് : പ്രധാനമന്ത്രി
ന്യൂഡൽഹി: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെർച്വലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു.
കൊറോണ വൈറസ് തീർത്ത പ്രതിസന്ധിയുടെ കാലത്ത് ആയുർവേദത്തിനും പരമ്പരാഗത വൈദ്യത്തിനും ലോക രാജ്യങ്ങൾക്കിടയിൽ പോലും കൂടുതൽ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വെൽനസ് ടൂറിസമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. അസുഖം മാറുന്നതിനു മാത്രമല്ല കൂടുതൽ ക്ഷേമത്തിനായി അസുഖത്തെ ചികിത്സിക്കുന്നതാണ് വെൽനസ് ടൂറിസം. ഇത് ഇന്ത്യൻ ആയുർവേദത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും പ്രധാന സ്തംഭമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെലിൽ 25 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രി കിരൺ റിജ്ജു, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു