സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം : ചാലക്കുടി കോണ്‍ഗ്രസില്‍ കൂട്ടരാജി

തൃശൂർ :നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ചാലക്കുടിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. കോണ്‍ഗ്രസിലെ 33 ബൂത്ത് പ്രസിഡന്റുമാര്‍ രാജിവച്ചു. ചാലക്കുടിയില്‍ ടി. ജെ സനീഷ് കുമാറിനെ പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ രാജിവച്ചത്.

ബൂത്ത് പ്രസിഡന്റുമാരെ കൂടാതെ എട്ട് മണ്ഡലം പ്രസിഡന്റുമാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജിവച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

ചാലക്കുടിയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. മണ്ഡലത്തിലുള്ളവരെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് എട്ട് മണ്ഡലം കമ്മിറ്റികളിലെ ഭാരവാഹികള്‍ രാജി ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ചത്.

spot_img

Related Articles

Latest news