സ്വർണ്ണം പിടികൂടി

കണ്ണൂർ : മാഹിയിൽ ഏകദേശം 18 കിലോയോളം സ്വർണ്ണം പിടികൂടി. 9 കോടിയോളം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെ പൂഴിത്തല ചെക്ക് പോസ്റ്റിൽവച്ചാണ് വ്യാഴാഴ്ച സ്വർണം പിടികൂടിയത് . തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആണ് പരിശോധന നടന്നത് . മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത് . കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുപോകുന്നതാണ് ഈ സ്വർണ്ണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത് . രേഖകൾ പരിശോധിച്ചു വരികയാണെന്ന് മാഹി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു .

spot_img

Related Articles

Latest news