വയറ്റില്‍ 992 ഗ്രാം സ്വര്‍ണം; മലാശയത്തില്‍ കടത്തിയ സ്വര്‍ണവുമായി യുവാവിനെ കരിപ്പൂര്‍ പോലീസ് പിടികൂടി

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് മലാശയത്തില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണ്ണവുമായി യുവാവിനെ കരിപ്പൂര്‍ വിമാനത്തവളത്തില്‍വെച്ച് പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്നും കരിപ്പൂരില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശിയില്‍ മുസ്തഫയില്‍ (41)നിന്നാണ് കരിപ്പൂര്‍ പോലീസ് സ്വര്‍ണ്ണം പിടികൂടിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ 11.15നു ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ‌പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്റെ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം മുസ്സതഫ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് മുസ്തഫയുടെ കൈവശമുണ്ടായിരുന്ന ലഗ്ഗേജും ഇയാളുടെ ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

പിന്നീട് മുസ്തഫയെ കൊണ്ടോട്ടിയിലുള്ള മേഴ്‌സി ആശപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം എക്‌സറേ എടുത്ത് പരിശോധിച്ചതിലാണ് വയറിനകത്ത് സ്വര്‍ണ്ണമടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ ഉണ്ടെന്ന കാര്യം വ്യക്തമായത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണം 992 ഗ്രാം തൂക്കമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 57-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിതെന്ന് പോലീസ് പറഞ്ഞു.

spot_img

Related Articles

Latest news