തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ കെ വി വിജയദാസിന്റെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി ഉത്തരവിറങ്ങി. വിജയദാസിന്റെ രണ്ടാമത്തെ മകന്‍ കെ വി സന്ദീപിന് ഓഡിറ്റ് വകുപ്പില്‍ എന്‍ട്രി കേഡര്‍ തസ്തകയിലാണ് നിയമനം.
മന്ത്രിസഭാ യോഗമാണ് നിയമനത്തിന് തീരുമാനമെടുത്തത്. തസ്തികയിലെ ഒഴിവും സന്ദീപിന് മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ നിയമസഭയില്‍ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച വിജയദാസ് ജനുവരി 18ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെയാണ് മരണം.