മുക്കം. ഗ്രെയ്സ് പാലിയേറ്റീവ് കെയർ തുടങ്ങാൻ പോകുന്ന ഗ്രെയ്സ് പാർക്കിനും മായങ്ങൽ,എള്ളങ്ങൽ കോളനി പ്രദേശത്തിലേക്കുള്ള റോഡിന്റെ വികസത്തിനും വേണ്ടി രാഷ്ട്രീയ മത കക്ഷി ഭേദമന്യേ നാട്ടുകാർ ഒത്തുകൂടി.
ഭൂവുടമകൾ, രാഷ്ട്രീയ നേതാക്കൾ അയൽവാസികൾ, ഗുണഭോക്താക്കൾ, ഗ്രെയ്സ് വളണ്ടിയർ മാർ തുടങ്ങിയവർ പങ്കാളികളായി. പ്രളയ സമയത്തു പോലും നിരവധി പ്രദേശങ്ങൾക്ക് ആശ്വാസകരമായ ഈ റോഡിനു വേണ്ടി നിരവധി തവണ നാട്ടുകാർ ശ്രമിക്കുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഈയൊരു ശ്രമം ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ്
നാട്ടുകാർ.
വാർഡ് മെമ്പർ ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് വി പി ജമീല ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷാജി കെ പി, അഷ്റഫ് മേച്ചേരി, ഗഫൂർ കറുത്തേടത്തു ,ഷാജികുമാർ, വാസു, സൈതലവി, മജീദ് തുടങ്ങിയവർ സംസാരിച്ചു.ഗ്രെയസ് ചെയർമാൻ പി കെ ശരീഫുദ്ധീൻ സ്വാഗതവും എം.പി അബ്ദുസ്സലാം നന്ദിയും പറഞ്ഞു.