മല്ലിയില മുറ്റത്തും മട്ടുപ്പാവിലും എളുപ്പത്തിൽ വളർത്താം

സ്വാദിലും മണത്തിലും മികച്ച, എല്ലാവരും ഇഷ്ടപ്പെടുന്ന, മിക്ക കറികളിലും ചേര്‍ക്കുന്ന ഒന്നാണ് മല്ലിയില. വെജിറ്റേറിയന്‍ വിഭവങ്ങള്‍ ആയാലും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ആയാലും അവയെ സ്വാദേറിയതാക്കാന്‍ മല്ലിയില ആവശ്യം തന്നെ.

എന്നാല്‍ കടയില്‍ നിന്ന് വാങ്ങിക്കുന്നവയൊന്നും ശുദ്ധമായിരിക്കണം എന്നില്ല. ഭൂരിഭാഗവും കീടനാശിനി തളിച്ച്‌ വിഷാംശം അടങ്ങിയവയുമായിരിക്കും. അതുകൊണ്ട് തന്നെ മല്ലിയിലകള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്യാവുന്നയാണ്.

ഇതിനായി കടകളിൽ മല്ലി വിത്തുകള്‍ ലഭ്യമാണ്. വിത്തുകള്‍ പാക്കറ്റ് പൊളിച്ച്‌ ഒരു വെളുത്ത തുണിയില്‍ വിതറുക. തുണി മടക്കിയ ശേഷം ചപ്പാത്തി കോലോ കുഴലോ ഉപയോഗിച്ച്‌ അധികം ശക്തി കൊടുക്കാതെ മുകളിലൂടെ ഉടച്ച്‌ കൊടുക്കുക. വിത്തുകള്‍ രണ്ടായി പിളരാനാണ് ഇങ്ങിനെ ചെയ്യുന്നത്. അതിനാൾ ശക്തി ഉപയോഗിക്കാന്‍ പാടില്ല.

ശേഷം തുണി തുറന്ന് അതിലേക്ക് ചകിരിച്ചോറും ചാണകപ്പൊടിയും നന്നായി യോജിപ്പിച്ച്‌ ആ തുണിയില്‍ തന്നെ പൊതിഞ്ഞ് നന്നായി കെട്ടിവയ്ക്കുക. തുണിയുടെ മുകളിലേക്ക വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുക.

പിന്നീട് മൂന്നു ദിവസത്തിനു ശേഷം തുണിയുടെ പുറത്തേക്ക് ചെറുതായി വേരുകള്‍ വന്നതായി കാണാം. ഒരു ഗ്രോ ബാഗില്‍ മണ്ണും ചകിരിച്ചോറും ചാണക പൊടിയും 3:1:1 എന്ന അനുപാതത്തില്‍ യോജിപിച്ച് അതിന്റെ മുകളിലേയ്ക്ക് തുണിയിലുളള മല്ലി വിത്തുകള്‍ വിതറി കൊടുക്കുക. ഒരാഴ്ച കഴിയുമ്പോഴേക്കും ഇവ ചെറുതായി മണ്ണില്‍നിന്നും മുളച്ചു പൊന്തിയതായി കാണാം. പിന്നീട് ഒരു മാസം കഴിയുമ്പോഴേക്കും വിഷാംശം കലരാത്ത നല്ല ശുദ്ധമായ മല്ലിയില നമുക്ക് ലഭിക്കും.

spot_img

Related Articles

Latest news