ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്ന കേരളീയരായ പ്രവാസികളിൽ നല്ലൊരു ശതമാനവും അവിദഗ്ദ്ധ തൊഴിലാളികളാണ്.അതിനാൽ തന്നെ ഇവരിൽ ഏറിയ കൂറും കുറഞ്ഞ വേതനം പറ്റുന്നവരും.
പ്രവാസിയാണ് എന്ന ഒറ്റക്കാരണത്താൽ തന്നെ ഇത്തരം പ്രവാസികൾക്കോ, അയാളുടെ കുടുംബാംഗങ്ങൾക്കോ നാട്ടിൽ സർക്കാർ തലത്തിൽ നിന്നും ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.
ഇതിന് ഒരു മാറ്റം വന്നേ തീരൂ.
ഇത്തരം പാർശ്വവത്കരിക്കപ്പെട്ട പ്രവാസികളെയും അവരെ ആശ്രയിച്ച് കഴിയുന്നവരെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഗവൺമെൻ്റുകൾ ശ്രദ്ധ പതിപ്പിച്ചേ മതിയാകു. ആയതിനാൽ കുറഞ്ഞ വേതനം പറ്റുന്ന പ്രവാസികളെയും അവരുടെ ആശ്രിതരെയും BPL പട്ടികയിൽപ്പെടുത്തി സംരക്ഷിക്കണമെന്ന് നവോദയ സക്കൻ്റ് സനയ്യ ഏര്യാ സമ്മേളനം പ്രമേയത്തിലൂടെ കേരളാ സർക്കാരിനോട് ആവശ്യപ്പെട്ടു.
ദമ്മാം നവോദയ സാംസ്കാരിക വേദിയുടെ ഒൻപതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി സഖാവ് പി. ബിജു നഗറിൽ നടന്ന നവോദയ സക്കൻ്റ് സനയ്യ ഏര്യാ സമ്മേളനം സെപ്റ്റംബർ 3ന് നവോദയ കേന്ദ്ര ട്രഷറർ സ: കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു.
കൊറോണക്കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി നിസ്വാർത്ഥ സേവനമാണ് നവോദയ നടത്തിയതെന്നും, ഇത്തരം പ്രവർത്തനങ്ങളാണ് പ്രവാസ ലോകത്തെ ഇതര സംഘടനകളിൽ നിന്നും നവോദയയെ വ്യത്യസ്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആക്ടിങ്ങ് സെക്രട്ടറി റഹിം മടത്തറ, ഏരിയാ രക്ഷാധികാരി രജ്ജിത്ത് വടകര എന്നിവരും പങ്കെടുത്തു. സെപ്റ്റംബർ 2 ന് നടന്ന പൊതുസമ്മേളനം DYFI സംസ്ഥാന കമ്മറ്റി എക്സിക്യൂട്ടീവ് അംഗം സഖാവ് ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഏര്യാ സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞു, ഏരിയാ പ്രസിഡൻ്റ് ഷാജി മാധവ് അദ്ധ്യക്ഷനായി, ഏരിയാ സാമൂഹ്യ ക്ഷേമ ചെയർമാൻ അഷറഫ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം 23 അംഗ 2nd സനയ്യ ഏര്യാക്കമ്മറ്റിയേയും 11 അംഗ എക്സിക്യൂട്ട് അംഗങ്ങളെയും തെരെഞ്ഞെടുത്തു.
ഏരിയ പ്രസിഡൻ്റായി ഷാജി മാധവിനെയും,വൈസ് പ്രസിഡൻ്റുമാരായി സന്തോഷ്, സമദ്. ഏരിയ സെക്രട്ടറിയായി ഗോപകുമാറിനേയും, ജോ: സെക്രട്ടറിമാരായി പ്രകാശൻ, അഷറഫ്. ഏരിയാ ട്രഷറർ ആയി ഷാജി C R നെയും, ജോ: ട്രഷററായി ലോഹിതാക്ഷനെയും തെരെഞ്ഞെടുത്തു.