ജോസ് വള്ളൂരിനേ ഒഐസിസി നേതാക്കൾ സന്ദർശിച്ചു

തൃശ്ശൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത
ജോസ് വള്ളൂരിനേ ഒഐസിസി നേതാക്കൾ സന്ദർശിച്ചു. സൗദിഅറേബ്യ യിലെഒഐസിസി യുടെ പ്രവർത്തനങ്ങൾ അടുത്ത് അറിയാമെന്നും ജീവകാരുണ്ണ്യ രംഗത്ത് ഒഐസിസി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃക പരവും അഭിനന്ദനാർഹമാണെന്നും ജോസ് വള്ളൂർ പറഞ്ഞു. ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കർ ഡിസിസി പ്രസിഡന്റിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഒഐസിസി നേതാക്കളായ അഷ്‌റഫ്‌ കിഴുപ്പുള്ളിക്കര, സോണി പാറക്കൽ, സുലൈമാൻ മുള്ളുർക്കര, ബെന്നി വാടാനപ്പള്ളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡിസിസി പ്രവർത്തനങ്ങൾ
ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും ലക്‌ഷ്യം വളരെ വലുതാണെന്നും ജില്ലയിലെ കോൺഗ്രസ് കുടുംബത്തിലെ എല്ലാ അഭിപ്രായ വൈവിധ്യങ്ങളും, സമന്വയിപ്പിച്ചുകൊണ്ടും ഓരോ പ്രവർത്തകന്റെയും വികാരത്തെയും മാനിച്ചുകൊണ്ടും പ്രസ്ഥാനത്തെ പഴയ പ്രതാപത്തിലേക്ക് നയിക്കുകയുമാണ് തന്റെ ലക്ഷ്യമെന്നു ജോസ് വള്ളൂർ ഒഐസിസി നേതാക്കളോട് പറഞ്ഞു.. ഡിസിസി യുടെ പ്രവർത്തനങ്ങൾക്കും ജില്ലാ അധ്യക്ഷനും ഒഐസിസി യുടെ പൂർണ്ണ പിന്തുണയും സഹകരണവും ഒഐസിസി നേതാക്കൾ ഉറപ്പു നൽകി.

spot_img

Related Articles

Latest news