ബത്തേരി :ഗുണ്ടൽ പേട്ടയിൽ വാഹനാപകടത്തിൽ വയനാട്,കോഴിക്കോട് സ്വദേശികളായ രണ്ട് പേർ മരിച്ചു.
പച്ചക്കറിയുമായി വരികയായിരുന്ന ഗുഡ്സ് വാഹനം കർണ്ണാടക മിൽക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം.
ഗുഡ്സ് വാഹനത്തിലെ ഡ്രൈവറും സഹായിയും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു.
കമ്പളക്കാട് പൂവനാരിക്കുന്ന് നടുക്കണ്ടി അബ്ദുവിന്റെ മകന് അജ്മല്‍(20) കൂരാചുണ്ട് സലാമിൻ്റെ മകൻ അൽത്താഫ് എന്നിവരാണ് മരിച്ചത്
ഇരുവരും സഹോദരികളുടെ മക്കളാണെന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചയ്ക്ക് ശേഷം കൂത്തന്നൂരിൽ രണ്ടേകാലോടെയാണ് അപകടം. അപകടത്തിൽപെട്ട ഇരുവരെയും ആംബുലൻസ് ലഭിക്കാത്തതിനാൽ അംബാസഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്.