യുവ തലമുറക്ക് വിവാഹത്തിനു മുൻപ്‌ കൗൺസിലിംഗ് അത്യാവശ്യം – ഡോ. എൻ. പി. ഹാഫിസ് മുഹമ്മദ്

റിയാദ്:പുതിയ തലമുറയുടെ മാറിയ അഭിരുചികളെ പറ്റിയുള്ള ആശങ്ക അസ്ഥാനത്തല്ലെന്നും യുവ തലമുറക്ക് വിവാഹത്തിനു മുൻപ്‌ കൗൺസിലിംഗ് പോലുള്ള ബോധവൽക്കരണ പരിപാടികൾ അത്യാവശ്യമാണെന്നും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സോഷ്യയോളജി വിഭാഗം തലവനും പ്രമുഖ സാഹിത്യകാരനുമായ ഡോക്ടർ എൻ പി ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം റിയാദിലെ പ്രവാസി കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ അംഗങ്ങളുമായി നടത്തിയ പ്രത്യേക ഒത്തുകൂടലിൽ സംവദിക്കുകയായിരുന്നു.

സാമൂഹിക ബോധം പുതുതലമുറയിൽ ഉണ്ടാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ബോധ്യം വേണം. അതിനനുസൃതമായ മുന്നൊരുക്കത്തിലായിരിക്കണം നമ്മുടെ കാഴ്ചപ്പാടുകൾ. നാട്ടിലും വിദേശത്തുമായി കഴിഞ്ഞുകൂടുന്ന പ്രവാസി കുടുംബങ്ങൾ ഇത്തരം സാഹചര്യങ്ങൾ ശ്രദ്ധയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. മക്കളുടെ ജീവിത ശൈലിയിൽ വരേണ്ട മാറ്റങ്ങളെ പറ്റിയും പ്രീ മരിറ്റൽ കൗൺസിലിംഗിന്റെ പ്രാധാന്യവും ദീർഘകാലത്തെ തൻ്റെ അധ്യാപന-കൗൺസിൽ മേഖലയിലെ അനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യെക്തമാക്കി.

‘കോഴിക്കോടെൻസ്’ ചീഫ് ഓർഗനൈസർ ഹർഷദ് ഫറോക്ക് അധ്യക്ഷത വഹിച്ച. ചടങ്ങിൽ ലീഡുമാരായ മൊഹിയുദീൻ സഹീർ ചേവായൂർ, അഡ്വ. അബ്ദുൽ ജലീൽ കിണാശ്ശേരി, മുഹമ്മദ് ഷാഹിൻ. പി എം എന്നിവർ നേതൃത്വം നൽകി.

നൗഫൽ മുല്ലവീട്ടിൽ, ഉമ്മർ മുക്കം, മുജീബ് മുത്താട്ട് , കബീർ നല്ലളം , ഷമീജ് അത്തോളി, സിദീഖ് പാലക്കൽ , നവാസ് ഒപ്പീസ്‌, അൽത്താഫ് മീഞ്ചന്ത, ഷാഹിർ കാപ്പാട്,അർഷാദ് മുക്കം, സുമിത ചേവായൂർ, ഫിജിന കബീർ, റസീന അൽത്താഫ് എന്നിവർ പങ്കെടുത്തു.

അഡ്മിൻ ലീഡ് മുനീബ് പാഴുർ സ്വാഗതവും പ്രോഗ്രാം ലീഡ് ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news