എം.കെ. മുനീർ സാഹിബിന് സ്വീകരണം നൽകി

സ്വകാര്യ സന്ദർശനാർത്ഥം റിയാദിൽ വന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിഡോ. എം.കെ. മുനീർ സാഹിബിന് റിയാദ് കൊടുവള്ളി മണ്ഡലം കെഎംസിസി കമ്മറ്റി സ്വീകരണം നൽകി.

ബത്ഹയിലെ അപ്പോളോ ഡിമോറോ മിനി ഓഡിറ്റോറിയത്തിൽ മണ്ഡലം പ്രസിഡന്റ് ഫായിസ് മങ്ങാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട് ഉൽഘാടനം ചെയ്തു.
റിയാദ് കെ എം സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് നെല്ലാങ്കണ്ടി, ജില്ലാ സെക്രട്ടറി ലതീഫ് മടവൂർ, ഒലീവ് ബുക്സ് എഡിറ്റർ മുഹ്സിൻ കോട്ടക്കൽ എന്നിവർ സംസാരിച്ചു.
വിവിധ പഞ്ചായത്ത് കമ്മിറ്റികൾ മുനീർ സാഹിബിനെ ഷാളണിയിച്ച് സ്വീകരിച്ചു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ കൊടുവള്ളി മണ്ഡലം ചേർത്തിയ 524 പേരുടെ ലിസ്റ്റ് മുനീർ സാഹിബ് സെൻട്രൽ കമ്മിറ്റി നേതാക്കൾക്ക് കൈമാറി.
മണ്ഡലം നേതാക്കളായ അബ്ദുൽ ലത്തീഫ് കട്ടിപ്പാറ, നാസിർ ചാലക്കര, സിദ്ദിഖ് അലി മടവൂർ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി സിദ്ദീഖ് കുറൂളി സ്വാഗതവും ജോയിന്റ് സെക്രട്ടറി മുജീബ് മൂതാട്ട് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news